About Us

PPVSS IRINGALLUR

പറപ്പൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രവര്‍ത്തന പരിധിയായി 26.02.2001 ല്‍ രജിസ്റ്റര്‍ ചെയ്യുകയും 09.03.2001 ല്‍ വനിതാ ക്ഷേമപ്രവര്‍ത്തനങ്ങളായി ആരംഭിച്ച പറപ്പൂര്‍ പഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം610. കടന്നു വന്ന വീതികളില്‍ കാലത്തിന്റെ കണ്ണാടിപോലെ ഒരുപിടി ഓര്‍മ്മകള്‍... വളര്‍ച്ചയുടെ പടവുകളില്‍ പതറിപ്പോകാത്ത ചുവടുകള്‍...

സംഘബലത്തിന്റെ നിശ്ചയദാര്‍ഡ്യവും സമര്‍പ്പണത്തിന്റെ ത്യാഗസന്നദ്ധതയും ഒരു പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമായി തീര്‍ന്നപ്പോള്‍ അഭിമാനത്തോടെ സ്ത്രീസമൂഹത്തിന് തലയുയര്‍ത്തി നില്ക്കാമെന്നതിന്‍റെ ഉദാഹരണമാണ് പറപ്പൂര്‍ പഞ്ചായത്ത് വനിതാ സഹകരണ സംഘം.

ഇന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാത്ത ഒരു വനിതയും പറപ്പൂര്‍ പഞ്ചായത്തില്‍ ഇല്ല എന്ന് ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. സാധാരണക്കാരുടെയും അവശത അനുഭവിക്കുന്ന സ്ത്രീജനങ്ങള്‍ക്കും ഒഴിച്ച് കൂടാനാവാത്ത ഒരു ധനകാര്യ സ്ഥാപനമായി വനിതാസഹകരണ സംഘത്തിന് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. സഹകരണ രംഗം വളരെയേറെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ഈ പുതുകാലഘട്ടത്തില്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മുഴുവന്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനു കീഴില്‍ സംഘത്തിന് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. സംഘം ഏറ്റെടുത്തു നടത്തുന്ന ഉത്സവകാല വിപണികള്‍ സാധാരണ ജനങള്‍ക്ക് വലിയ ആശ്വാസമാണ്. അത് കൊണ്ട് തന്നെ സംഘത്തിന്റെ ഉത്സവകാല വിപണികള്‍ വലിയ ലാഭത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

സംഘത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തങ്ങള്‍ മെമ്പര്‍മാരുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനു വേണ്ടി സേവിംഗ്സ് ബാങ്ക് നിക്ഷേപം, സ്ഥിരനിക്ഷേപം, റിക്കറിംഗ് നിക്ഷേപം, നിത്യനിധി നിക്ഷേപം, ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം, ഭൂപണയ വായ്പകള്‍, കുടുംബശ്രീ എന്‍.എച്ച്.ജി വായ്പകള്‍, വ്യക്തിഗത വായ്പകള്‍, സ്ഥിരനിക്ഷേപ വായ്പകള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രവര്‍ത്തനരംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാകുന്ന പറപ്പൂര്‍ പഞ്ചായത്ത് വനിതാ സഹകരണ സംഘം 20% വരെ മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കുന്നതിനോടൊപ്പം എല്ലാ മെമ്പര്‍മാരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്നു. ജില്ലയിലെ മുന്‍നിര വനിതാസഹകരണ സ്ഥാപനങ്ങളുടെ നിലയിലേക്കുയര്‍ന്ന സംഘത്തിന്റെ ക്ലാസിഫിക്കേഷന്‍ Iഉം ഓഡിറ്റ്‌ ക്ലാസിഫികേഷന്‍ Aയിലും എത്തി നില്‍ക്കുന്നു. പ്രവര്‍ത്തനത്തിനായി ആറു ജീവനക്കാര്‍ സംഘത്തില്‍ ജോലി ചെയ്യുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ ഒട്ടനവധി പ്രയാസങ്ങളും മറ്റും അനുഭവിച്ചാണ് സംഘം ഈ നിലയില്‍ എത്തി നില്‍ക്കുന്നത്. സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍, മാന്യ മെമ്പര്‍മാര്‍, നിക്ഷേപങ്ങള്‍ തന്ന് സഹകരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളും, സഹകാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ആത്മാര്‍ത്ഥമായി അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് തുടര്‍ന്നുള്ള സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായവും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ...

President (A.P. Subaitha)

പ്രിയപെട്ടവരെ മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് പരസ്പരം സഹവര്‍ത്തിത്വം എന്നത്. മനുഷ്യന് ഒറ്റയ്ക്ക് നിന്ന് കൊണ്ട് പലതും ചെയ്യാന്‍ കഴിയുമെങ്കിലും സ്ഥായിയായ വളര്‍ച്ചയ്ക്കും പുരോഗതിക്കും മറ്റുള്ളവരുടെ സഹായം ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. ഈയൊരു അവസ്ഥാവിശേഷമാണ് സഹകരണം എന്ന ആശയത്തിന് പ്രസക്തി നല്‍കുന്നത്.

ലോകത്തിലെ ആദ്യസഹകരണ സ്റ്റേറിന് തുടക്കമിട്ട "റോച്ച്ഡേല് പയനിയേഴ്സ്‍" എന്ന് പിന്നീട് അറിയപെട്ട 28 തുണിമില്‍ തൊഴിലാളികളില്‍ ഒരാള്‍ വനിതയായിരുന്നു എന്നത് യാദ്രിഛികമാകാം എങ്കിലും ജനാധിപത്യവും സോഷ്യലിസവും പോലെ ലോകമെങ്ങും പെരുമപെറ്റ സഹകരണ പ്രസ്ഥാനം രൂപപെട്ടതിന് പിന്നിലും ഒരു സ്ത്രീശക്തി പ്രവര്‍ത്തിച്ചിരുന്നു എന്നത് കാലം നമുക്ക് നല്‍കിയ സൂചകം തന്നെ.

സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സ്വാശ്രയത്വം കൈവരിക്കുന്നതിനുമെല്ലാം ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ തീരൂ. പ്രസ്തുത സാഹചര്യത്തിലാണ് വിദ്യാഭ്യാസത്തിനും തൊഴില്‍പരിശീലനത്തിനും പ്രാധാന്യം കൈവരുന്നത്. പറപ്പൂര്‍ പഞ്ചായത്തില്‍ വനിതാ സഹകരണസംഘം രൂപികരിക്കുന്നത് ബാങ്കിംഗ് , ആകര്‍ഷകമായ ചിട്ടി സ്കീമുകള്‍ , എന്നിവയിലൂടെ സ്വരൂപിക്കുന്ന പണം, സര്‍ക്കാരില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും കിട്ടുന്ന ഗ്രാന്‍ഡ്‌കളും ഓഹരി സബ്സിഡികളും , അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഓഹരി നിക്ഷേപങ്ങളും തുടങ്ങിയവ ഉപയോഗിച്ച് ചൂഷണം ചെയ്യപ്പെട്ട നിരാലംബരായി കഴിയുന്ന സ്ത്രീകള്‍ക്ക് വേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സ്ത്രീകളെ സമൂഹത്തിനു മുന്‍പിലേക്ക് കൊണ്ട് വന്ന് അവരെ സ്വയം പര്യാപ്തമാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയാണ് വനിതാ സഹകരണസംഘം മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്.

2001 ല്‍ ചെറിയ രീതിയില്‍ തുടങ്ങി പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും പ്രശംസ പിടിച്ചു പറ്റുന്നതിനും അവര്‍ക്ക് വേണ്ട ധനപരവും മറ്റുമുള്ള സേവനങ്ങള്‍ ചെയ്യുന്നതിനും മുന്നിട്ട് നിന്ന് ജില്ലയിലെ മുന്‍നിര സംഘങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുന്നു പറപ്പൂര്‍ പഞ്ചായത്ത് വനിതാസഹകരണ സംഘം. എല്ലാ വിഭാഗം ആളുകളുടെയും സാമ്പത്തിക ആവശ്യം നിറവേറ്റികൊടുക്കുന്ന സ്ഥാപനമായി മാറാനും സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Director Board

A.P. Subaitha

President

Suhara

Director

Sreeja

Director

Chandramathi

Director

Shyamala

Director

Sabitha

Director

Usha Kumari

Director

Radhika

Director

Thankam

Director

Employees

Roshni

Secretary

Pavithran

Collection Agents

Nirmala

9847448668

Shaibu

9961574666

Balan

9387506605

Vinod Kumar

9847465841
Top